Saturday, November 23, 2024
GCCSaudi ArabiaTop Stories

ഇനി മുതൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കും

ഗൾഫ് രാജ്യങ്ങളിൽ ഏത് പ്രൊഫഷനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഇനി മുതൽ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കും.

ഇതനുസരിച്ച് ഗൾഫ് രാജ്യങ്ങളിലെ താമസക്കാരിൽ ഏത് പ്രൊഫഷനിലുള്ളവർക്കും വിസ നൽകാവുന്ന രീതിയിൽ വിസ സേവനം വിപുലീകരിക്കുന്നതായി ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു.

വിസ ലഭിക്കുന്ന എല്ലാവർക്കും സൗദി സന്ദർശിക്കാനും, ഹജ്ജ് സീസണിൽ ഒഴികെ എപ്പോൾ വേണമെങ്കിലും ഉംറ നിർവഹിക്കാനും സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

വിസക്ക് അപേക്ഷിക്കുന്നവർ 18 വയസ്സോ അതിന് മുകളിലോ ഉള്ളവരായിരിക്കണം. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, രക്ഷിതാവാണ് ആദ്യം അപേക്ഷിക്കേണ്ടത്.

വിസക്ക് അപേക്ഷിക്കുന്ന സമയത്ത്, പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും വാലിഡിറ്റി ഉണ്ടായിരിക്കണം. അപേക്ഷകർക്ക് ഏതെങ്കിലും ഒരു ജിസിസി രാജ്യത്ത് നിന്നുള്ള മൂന്ന് മാസത്തിൽ കുറയാത്ത വാലിഡിറ്റിയുള്ള റെസിഡൻസി ഐഡിയും ഉണ്ടായിരിക്കണം.

അപേക്ഷകർ അവരുടെ നേരിട്ടുള്ള കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകൾ പൂർത്തിയാക്കുകയും സൗദിയിൽ പ്രവേശിക്കുമ്പോൾ അവരുടെ കൂടെ ഉണ്ടായിരിക്കുകയും വേണം.

ഇവിസയ്ക്കുള്ള ഫീസ് 300 സൗദി റിയാലാണ്. ഇതിന് പുറമെ ആരോഗ്യ ഇൻഷുറൻസും എടുത്തിരിക്കണം.

മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതൽ ഒരു വർഷത്തേക്കാണ് വാലിഡിറ്റി ഉണ്ടായിരിക്കുക, പരമാവധി 90 ദിവസം സൗദിയിൽ തങ്ങാം.

സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് മാസമായിരിക്കും വാലിഡിറ്റി ഉണ്ടായിരിക്കുക, പരമാവധി സൗദിയിൽ നിൽക്കാവുന്ന കാലയളവ് 30 ദിവസമാണ്.

ഈ ലിങ്ക് വഴി വിസക്ക് അപേക്ഷിക്കാം https://visa.mofa.gov.sa/Account/Loginindividuals?_ga=2.203164113.1567015153.1678370489-1707972828.1675105344

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa