സൗദി ടൂറിസ്റ്റ് വിസ; ജിസിസി പ്രവാസികൾക്കൊപ്പം ജിസിസി ഐഡി ഇല്ലാത്ത കുടുംബാംഗങ്ങൾക്കും പ്രവേശിക്കാം
ജിസിസി രാജ്യങ്ങളിലെ താമസ രേഖയുള്ള വിദേശികൾക്ക് സൗദിയിലേക്ക് വരുമ്പോൾ അവരുടെ റെസിഡന്റ് ഐ ഡി ഇല്ലാത്ത അടുത്ത കുടുംബാംഗങ്ങളെയും ടൂറിസ്റ്റ് വിസയിൽ കൂടെ കൊണ്ട് വരാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.
അടുത്ത കുടുംബാംഗങ്ങൾക്കായി വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് റെസിഡന്റ് ഐഡി ഉള്ളവർ സ്വന്തം വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ടെന്നും കുടുംബാംഗങ്ങൾക്ക് പ്രവേശിക്കണമെങ്കിൽ ജിസിസി റെസിഡന്റ് ഐഡി ഉള്ളയാൾ അവരോടൊപ്പം ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജിസിസി രാജ്യങ്ങളിലെ ഏത് തരം പ്രൊഫഷനുകളിലുള്ള വിദേശികൾക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കാമെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സൗദിയിലേക്ക് വിദേശികളെ ആകർഷിക്കാനുള്ള അധികൃതരുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ് പുതിയ ഇളവുകൾ.
ഏത് വിസയിലും സൗദിയിൽ വരുന്നവർക്ക് ഉംറയും നിർവ്വഹിക്കാമെന്നതിനാൽ പുതിയ തീരുമാനങ്ങൾ സൗദിയിലേക്കുള്ള വിദേശികളുടെ ഒഴുക്ക് വർദ്ധിക്കാൻ കാരണമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa