സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന ദിവസം കുഴഞ്ഞ് വീണ മലയാളി യുവാവ് മരിച്ചു
ഖത്തീഫ്: നാട്ടിലേക്ക് പോകാനിരുന്ന ദിവസം താമസ സ്ഥലത്ത് കുഴഞ്ഞ് വീണ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു.
തൃശൂർ പഴുവിൽ അറയിലകത്ത് അബ്ദുൽ റഹ്മാന്റെ മകൻ അൻഷാദ് (31) ആണ് ഖതീഫിലെ ഹോസ്പിറ്റലിൽ മരിച്ചത്.
രണ്ടാഴ്ച മുൻപായിരുന്നു അൻഷാദ് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.
കഴിഞ്ഞ നാല് വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. അൻഷാദിനെ കാണാൻ പിതാവ് രണ്ട് ദിവസം മുമ്പ് നാട്ടിൽ നിന്നെത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa