സൗദിയുടെ ഈത്തപ്പഴ സമ്മാന പദ്ധതി ആരംഭിച്ചു
റിയാദ്: റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബീഅ, റിയാദിൽ 2023-ലെ സൗദിയുടെ “ഈത്തപ്പഴ സമ്മാന” പദ്ധതി ഉദ്ഘാടനം ചെയ്തു.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകനായ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ രാജ്യം എല്ലായ്‌പ്പോഴും മാനുഷിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നതായി ഉദ്ഘാടന ചടങ്ങിൽ ഡോ. അൽ റബീഅ പറഞ്ഞു.
സൗദിയുടെ സമ്മാനമായി 19,000 ടണ്ണിലധികം ഈന്തപ്പഴം ലോകത്തെ 72 രാജ്യങ്ങളിലേക്ക് ഈ വർഷത്തോടെ എത്തുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു, അതിൽ 4,000 ടണ്ണും തന്ത്രപ്രധാന പങ്കാളിയായ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) മുഖേന, മൊത്തം SR136 ദശലക്ഷം ചെലവിൽ, പ്രതിവർഷം 14 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, യുഎൻ സ്രോതസ്സുകൾ പ്രകാരം അന്താരാഷ്ട്ര തലത്തിൽ മാനുഷിക സഹായത്തിന്റെ കാര്യത്തിൽ ആദ്യത്തെ അഞ്ച് രാജ്യങ്ങളിൽ സൗദി മുന്നിലാണ് എന്ന് ഡോ. അൽ റബീഅ കൂട്ടിച്ചേർത്തു.
പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം ടൺ ഈത്തപ്പഴം ഉൽപ്പാദിപ്പിക്കുന്ന 31 ദശലക്ഷത്തിലധികം ഈന്തപ്പനകളാണ് രാജ്യത്തുള്ളതെന്നും ഈന്തപ്പഴ ഉൽപാദനത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണെന്നും യുഎൻഡബ്ല്യുഎഫ്പി പ്രതിനിധി മുഹമ്മദ് അൽ-ഗുനൈമും വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa