ഒരു ദിവസം ആറ് മണിക്കൂറിൽ താഴെ സമയം ഉറങ്ങുന്നവർക്ക് സൗദി ആരോഗ്യ വിദഗ്ധന്റെ മുന്നറിയിപ്പ്
പ്രമുഖ സൗദി കൺസൾട്ടന്റും കാർഡിയോളജിസ്റ്റുമായ ഡോ. ഖാലിദ് അൽ-നിമ്ർ, ഒരു ദിവസം ആറു മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്ന ശീലത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
അമിതവണ്ണം കൂടുക, സമ്മർദ്ദം വർദ്ധിപ്പിക്കുക, ട്രൈഗ്ലിസറൈഡുകൾ ഉയർത്തുക എന്നിവക്ക് പ്രതിദിനം ആറു മണിക്കൂറിൽ താഴെയുള്ള ഉറക്കം കാരണമാകും.
കൂടാതെ, പ്രമേഹം പിടിപെടാനുള്ള സാധ്യത വർദ്ധിക്കൽ, ഹൃദയ, മസ്തിഷ്കാഘാത സാധ്യതകൾ ഇരട്ടിയാകുക എന്നിവക്കും കുറഞ്ഞ സമയത്തെ ഉറക്കം കാരണമാകും.
അതേ സമയം പ്രമേഹം, സമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയുണ്ടാകുന്നതിൽ മനഃശാസ്ത്രപരമായ പങ്ക് ഉണ്ടെന്നും ഡോ: അൽ നിമ്ർ ഓർമ്മിപ്പിച്ചു.
അതിനാൽ ഹൃദ്രോഗികളുടെയും പ്രായമായവരുടെയും ആരോഗ്യത്തിൽ മാനസികവും ശാരീരികവുമായ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa