സൗദിയിൽ മഴ തുടരും
ജിദ്ദ: രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി
അടുത്ത വ്യാഴം വരെ മിക്ക പ്രവിശ്യകളിലും, കാറ്റും പേമാരിയും ഇടിമിന്നലും ആലിപ്പഴ വർഷവും വെള്ളപ്പാച്ചിലും അനുഭവപ്പെട്ടേക്കും.
അസീർ മേഖല, അൽ-ബാഹ, ഹായിൽ, ഖസീം, നജ്റാൻ, ജിസാൻ, മക്ക, റിയാദ്, കിഴക്കൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ എന്നിവ കാലാവസ്ഥാ വ്യതിയാനത്തിനു സാക്ഷ്യം വഹിക്കും.
കൂടാതെ, മക്ക, റിയാദ്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, അൽ മദീന അൽ മുനവ്വറ, കിഴക്കൻ മേഖല, അൽ ഖസിം എന്നിവിടങ്ങളിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ഇന്ന് ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാക്ഷ്യം വഹിക്കും.
കാലാവസ്ഥാ വ്യതിയാനം അടുത്ത വാരം തുടക്കം വരെ അനുഭവപ്പെട്ടേക്കും എന്നും അത് സംബന്ധിച്ച് പിന്നീട് അറിയിക്കും എന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa