Saturday, November 23, 2024
Saudi ArabiaTop Stories

റി എൻട്രി വിസയുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് സൗദി ജവാസാത്ത് നൽകിയ മറുപടികൾ കാണാം

ഉപയോഗിക്കാത്ത റി എൻട്രി വിസ വാലിഡിറ്റി തീരും മുമ്പ് കാൻസൽ ചെയ്യാത്തവർക്കുള്ള പിഴ സൗദി ജവാസാത്ത് ഓർമ്മപ്പെടുത്തി.

റി എൻട്രി വിസ ഇഷ്യു ചെയ്ത് നിശ്ചിത കാലയളവിനുള്ളിൽ  ഉപയോഗിക്കാതെ എക്സ്പയർ ആയാൽ 1000 റിയാൽ ആണ് പിഴ ചുമത്തുക.

അതേ സമയം വിസാ കാലാവധിയുടെ അവസാന ദിവസം വരെ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി ജവാസാത്ത് അറിയിച്ചു.

അതോടൊപ്പം, കുടുംബ നാഥൻ ഫൈനൽ എക്സിറ് ഇഷ്യു ചെയ്‌താൽ സൗദിക്ക് പുറത്തുള്ള കുടുംബാംഗങ്ങളുടെ വിസയും ഓട്ടോമാറ്റിക്കായി ഫൈനൽ എക്സിറ്റിലേക്ക് മാറുമെന്നും ജവാസാത്ത് വ്യക്തമാക്കി.

റി എൻട്രി വിസയിൽ അവധിക്ക് പോയി നിശ്ചിത കാലാവധിക്കുള്ളിൽ തിരികെ വരാത്ത വിദേശിയുടെ സ്റ്റാറ്റസ് സിസ്റ്റത്തിൽ മാറുന്നത് സംബന്ധിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയവും വിശദീകരണം നൽകി.

നിശ്ചിത റി എൻട്രി വിസാ കാലാവധിക്കുള്ളിൽ തിരികെ വരാത്ത വിദേശിയുടെ സ്റ്റാറ്റസ് സിസ്റ്റത്തിൽ “സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ വന്നില്ല” എന്നായി മാറും.

അതേ സമയം വിസാ കാലാവധി അവസാനിച്ച് രണ്ട് മാസം പിന്നിട്ടാൽ പിന്നീട് അയാളുടെ സ്റ്റാറ്റസ് “ജോലിയിൽ നിന്ന് അപ്രത്യക്ഷനായി” എന്നായി മാറുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്