റിയാദ് എയർ 72 ബോയിംഗ് വിമാനങ്ങൾക്ക് ഓർഡർ നൽകി
സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആരംഭിച്ച പുതിയ ദേശീയ വിമാനക്കമ്പനി റിയാദ് എയർലൈൻസ്, 72 ബോയിംഗ് 787-9 ഡ്രീംലൈനറുകൾക്ക് ഓർഡർ നൽകി.
സൗദിയെ ഒരു ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ദേശീയ വ്യോമയാന തന്ത്രത്തിന്റെ ഭാഗമാണ് ഈ കരാർ.
2030-ഓടെ 330 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിക്കാനും 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനും സൗദി പദ്ധതിയിടുന്നു.
പുതിയ കമ്പനി സൗദി തലസ്ഥാനത്തെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറ്റുന്നതിനെ പിന്തുണക്കും. കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് പദ്ധതി, ഖിദ്ദിയ, സ്‌പോർട്‌സ് ട്രാക്ക്, കിംഗ് സൽമാൻ പാർക്ക്, ദിരിയ ഗേറ്റ്, ന്യൂ സ്‌ക്വയർ പ്രോജക്റ്റ് എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ പുതിയ പദ്ധതികൾ നിലവിൽ റിയാദിനെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
യാത്രാനുഭവത്തിലൂടെ യാത്രയുടെ ഓരോ ഘട്ടത്തിലും യാത്രക്കാർക്ക് ഡിജിറ്റൽ അപ്ഡേഷൻ വാഗ്ദാനം ചെയ്യുന്ന എയർലൈനുകളുടെ മുൻനിരയിൽ നിൽക്കാൻ “റിയാദ് എയർ ഉണ്ടാകും.
രണ്ട് ലക്ഷം തൊഴിലവസരങ്ങൾ ആണ് റിയാദ് എയർ മുഖേന ഉണ്ടാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa