തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ 46 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ പിടി കൂടി; വീഡിയോ

ജിദ്ദ തുറമുഖം വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 46.93 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ പിടികൂടിയതായി ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി വ്യക്തമാക്കി.

രണ്ട് ഷിപ്മെന്റുകൾക്കുള്ളിൽ ഒളിപ്പിച്ച രീതിയിൽ ആയിരുന്നു ഗുളികകൾ കടത്താൻ ശ്രമിച്ചത്.

ഷിപ്മെന്റ് സ്വീകരിക്കാനെത്തിയ ജോർദ്ദാൻ പൗരനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച 46 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ പിടികൂടുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്