തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaTop Stories

ബ്രഹ്മപുരം; ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് യൂസുഫലി

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഒരു കോടി രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു.

ശക്തമായ പുകയെത്തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി ഒരു കോടി രൂപ കൈമാറുന്നതെന്നു യൂസുഫലി അറിയിച്ചു.

യൂസുഫലി കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാറിനെ ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചത്.

ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ പ്രഖ്യാപിച്ച തുക ഉടൻ തന്നെ കോർപറേഷനു കൈമാറും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്