സൗദിയിൽ ഭീകരന്റെ വധശിക്ഷ നടപ്പാക്കി
മക്ക പ്രവിശ്യയിൽ തീവ്രവാദ പ്രവർത്തനം നടത്തിയ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇബ്രാഹീം ബിൻ അബാദ് ദഹ് ലി എന്ന സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഒരു ഭീകര സംഘടനയുമായി യോജിച്ച് പ്രവർത്തിക്കുകയും സൗദിക്കകത്തും പുറത്തുമുള്ള ഭീകര പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്തു.
പുറമെ, സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കണമെന്ന ലക്ഷ്യത്തോടെ സെക്യൂരിറ്റി ചെക്ക് പോസ്റ്റിനു നേരെ നിറയൊഴിക്കുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ക്രിമിനൽ കോടതി പ്രതിക്കെതിരെയുള്ള തെളിവുകൾ സ്ഥിരീകരിച്ചതിനാൽ പ്രതിക്രിയയായി വധശിക്ഷ വിധിക്കുകയായിരുന്നു.
വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് ശിക്ഷാ വിധി നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും വ്യാഴാഴ്ച മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa