റി എൻട്രി വിസ ഇഷ്യു ചെയ്യാൻ ഇഖാമയിൽ ചുരുങ്ങിയത് എത്ര കാലാവധി വേണം ? മറുപടി നൽകി സൗദി ജവാസാത്ത്
സൗദിയിലെ പ്രവാസികൾക്ക് നാട്ടിൽ അവധിക്ക് പോകാനായി റി എൻട്രി വിസ ഇഷ്യു ചെയ്യുന്നത് സംബന്ധിച്ച് സംശയങ്ങൾക്ക് സൗദി ജവാസാത്ത് മറുപടി നൽകി.
റി എൻട്രി വിസ ഇഷ്യു ചെയ്യാൻ ഇഖാമയിൽ എത്ര കാലാവധി വേണം എന്ന ചോദ്യത്തിന് ജവാസാത്ത് നൽകിയ മറുപടി ഇതിൽ ശ്രദ്ധേയമാണ്.
ഒരാളുടെ ഇഖാമക്ക് കാലാവധിയുള്ള കാലത്തോളം അയാൾക്ക് റി എൻട്രി വിസ ഇഷ്യു ചെയ്യാൻ സാധിക്കും എന്നാണ് ജവാസാത്ത് മറുപടി നൽകിയത്.
അതായത് ഇഖാമയിൽ ഒരു ദിവസം മാത്രമാണ് കാലവധിയെങ്കിൽ ആ ഒരു ദിവസത്തേക്ക് വേണമെങ്കിൽ റി എൻട്രി വിസയും ഇഷ്യു ചെയ്ത് ലഭിക്കുമെന്ന് സാരം.
റി എൻട്രി ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ ചുരുങ്ങിയത് മൂന്ന് മാസത്തെ വാലിഡിറ്റിയെങ്കിലും വേണം എന്നാണ്. നിബന്ധന.
അതേ സമയം ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ രണ്ട് മാസം കാലാവധിയാണ് വേണ്ടത്. ഇക്കാര്യങ്ങൾ അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa