സൗദിയിൽ വാഹനാപകടം; രണ്ടു കുട്ടികളടക്കം മൂന്ന് മലയാളികൾ മരിച്ചു
സൗദിയിലെ തായിഫിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ അടക്കം മൂന്ന് മലയാളികൾ മരിച്ചു.
ഖത്തറിൽ നിന്നും പരിശുദ്ധ ഉംറ കർമ്മം നിർവഹിക്കാനെത്തിയ ഫൈസൽ അബ്ദുസ്സലാമും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
പാലക്കാട് പത്തിരിപ്പാല സ്വദേശിയായ ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കൾ അഭിയാൻ, അഹിയാൻ, ഭാര്യയുടെ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്.
ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബ സമേതം ഉംറക്കുവരികയായിരുന്നു. ഫൈസലിനെയും, ഭാര്യാ പിതാവിനെയും തായിഫ് അമീർ സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa