മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
ഈ വർഷത്തെ റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോടാവശ്യപ്പെട്ടു.
ശ അബാൻ 29 അഥവാ ഈ വരുന്ന ചൊവ്വാഴ്ച സൂര്യാസ്തമയ ശേഷം ആണ് മാസപ്പിറവി നിരിക്ഷിക്കേണ്ടത്.
നഗ്ന നേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി ദർശിച്ചാൽ ആ വിവരം അടുത്തുള്ള കോടതിയെയോ കോടതിയിൽ എത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളെയോ അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
നീതിയിലും ഭക്തിയിലും സഹകരിക്കുന്നത് പ്രതിഫലാർഹമായ കര്യമാണെന്നും മാസപ്പിറവി നിരീക്ഷണത്തിനു താൽപ്പര്യമുള്ളവർ ഇതിനായി വിവിധ മേഖലകളിൽ രൂപീകരിച്ച പ്രത്യേക കമ്മിറ്റികളുമായി സഹകരിക്കാനും സുപ്രീം കോടതി ആഹ്വാനം ചെയ്തു.
അതേ സമയം ശ അബാൻ 29 ചൊവ്വാഴ്ച മാസപ്പിറവി ദർശിക്കാൻ സാധ്യതയില്ലെന്നും അത് കൊണ്ട് തന്നെ ശ അബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമളാൻ ആരംഭിക്കുകയെന്നും ഗോളശാസ്ത്ര നിരീക്ഷകർ സൂചിപ്പിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa