Friday, November 29, 2024
Saudi ArabiaTop Stories

സൗദിയിൽ രാജകുടുംബാംഗങ്ങൾ അടക്കമുള്ളവർ നിയമവിരുദ്ധമായി കയ്യേറിയ പൊതുസ്ഥലങ്ങൾ ഒഴിപ്പിച്ചു തുടങ്ങി.

സൗദിയിൽ രാജാകുടുംബാംഗങ്ങളും, മുൻമന്ത്രിമാരും, വ്യവസായ പ്രമുഖരും അനധികൃതമായി കയ്യേറിയ പൊതുസ്ഥലങ്ങൾ ഒഴിപ്പിച്ചു തുടങ്ങി.

ജിദ്ദ കോർണിഷിലാണ്, കഴിഞ്ഞ ദിവസം സൗദി സുപ്രീം കോടതി പട്ടയം റദ്ദാക്കി അന്തിമ വിധി പുറപ്പെടുവിച്ചതിനെ തുടർന്ന് നൂറ്റിപ്പത്തോളം സ്ഥലങ്ങൾ ഒഴിപ്പിക്കൽ ആരംഭിച്ചത്.

രാജകുടുംബാംഗങ്ങളും, ഉന്നത വ്യവസായികളും, മുൻമന്ത്രിമാരും നിയമ വിരുദ്ധമായി കൈവശം വെച്ചു വന്നിരുന്നവയോ, സർക്കാർ ഡിപ്പാർട്ടുമെന്റുകൾ നിലനിൽക്കുന്നവയോ ആണ് പട്ടയം റദ്ധാക്കപ്പെട്ട ഭൂമികളെല്ലാം.

എന്നാൽ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ സ്ഥലമാണെന്നറിയാതെ ഇത്തരം സ്ഥലങ്ങൾ വിലയ്ക്കു വാങ്ങിയവർക്ക് പ്രതിസന്ധിയുണ്ടാകാത്ത തരത്തിലാണ് കോടതി വിധി.

രേഖകളും പട്ടയങ്ങളും രണ്ടുവർഷം നീണ്ട വിശദമായ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.

ജിദ്ദ കോർണിഷിലെ കൂടുതൽ ഭൂമിയിടപാടുകളെ കുറിച്ചും അവയുടെ പട്ടയങ്ങളെ കുറിച്ചും പരിശോധനകൾ നടന്നു വരികയാണെന്നും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്ന് കണ്ടെത്തിയാൽ അവയ്ക്കും ഇതേ വിധി തന്നെയായിരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിൽ പറയുന്നു.

വ്യാജരേഖകൾ സംഘടിപ്പിച്ചു സ്വായത്തമാക്കിയവയും രേഖകളിൽ കൃത്രിമം കാണിച്ച് ലക്ഷക്കണക്കിനു ചതുരശ്ര മീറ്റർ ഭൂമികൾ കൂട്ടിച്ചേർത്തവയും വിവിധ സ്ഥലങ്ങളിലായി പിടിക്കപ്പെട്ടിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa