Saturday, November 30, 2024
Saudi ArabiaTop Stories

സൗദി വിസ സ്റ്റാമ്പിങ് പ്രതിസന്ധി; യഥാർഥ കാരണം എന്ത്? നിലവിൽ സ്വീകരിക്കാവുന്ന പരിഹാര മാർഗം ?

ഏതാനും ദിവസങ്ങളായി മുംബൈ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള സൗദി വിസ സ്റ്റാംബിംഗ് നടപടികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ഓൺലൈനിൽ ചെക്ക് ചെയ്യുമ്പോൾ വിസ സ്റ്റാമ്പ്‌ ചെയ്തതായി കാണിക്കുകയും പാസ്സ്പോർട്ടിൽ വിസ പേജ് പ്രിന്റ് ആയി വരുന്നുമില്ല എന്ന അവസ്ഥയാണ് ഉള്ളത്. അതിനു പുറമെ ഒരു കുടുംബത്തിലെ വിവിധ അംഗങ്ങളുടെ വിസ സ്റ്റാംബിംഗിനു കൊടുത്താൽ മുഴുവൻ ആളുകളുടേതും ഒന്നിച്ച് സ്റ്റാംബ് ചെയ്ത് കിട്ടാത്ത സ്ഥിയിയും ഉണ്ടാകുന്നുണ്ട്.

വിസ സ്റ്റിക്കർ പതിപ്പിക്കാത്ത പാസ്സ്പോർട്ടുകൾ രണ്ടാഴ്ച കഴിഞ്ഞതിന് ശേഷം മാത്രം വീണ്ടും കോൺസുലേറ്റിൽ സബ്‌മിറ്റ് ചെയ്താലെ വിസ പാസ്പോർട്ടിൽ സ്റ്റാംബ് ചെയ്യുന്നുള്ളൂ.

ഈ സാഹചര്യം  കൊണ്ട് തന്നെ പാസ്പോർട്ടിൽ വിസ പ്രിന്റ് വന്നതിന് ശേഷം മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളൂ എന്നതാണ് നിലവിൽ കോൺസുലേറ്റിൽ നിന്നുള്ള അറിയിപ്പ്.  സമയ ബന്ധിതമായി സൗദിയിൽ എത്താൻ ആഗ്രഹിക്കുന്ന നിരവധിയാളുകൾക്ക്  ഈ അവസ്ഥ വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

വിവിധ കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ സ്റ്റാംബിംഗിൽ ഈ പ്രതിസന്ധി ഉണ്ടായിട്ടുള്ളത് എന്നാണ് അറേബ്യൻ മലയാളിക്ക് അന്വേഷണത്തിൽ വ്യക്തമായത്.

ഉംറ, ഫാമിലി വിസിറ്റ് വിസ സീസൺ ആയത് കൊണ്ടും അതിനു പുറമെ മുംബൈ കോൺസുലേറ്റിൽ വിസ സ്റ്റിക്കർ പതിക്കുന്ന മെഷീനിനു വന്ന സാങ്കേതിക തകരാറും ആണ് വിസ സ്റ്റാംബ് ചെയ്യുന്നതിൽ കാല താമസം വരുത്തുന്നത് എന്നാണ് ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത്. മുമ്പ് രണ്ടോ മൂന്നോ ദിവസം കൊണ്ട് വിസ സ്റ്റാംബ് ചെയ്തിരുന്ന സ്ഥാനത്തിപ്പോൾ രണ്ടാഴ്ചയിലധികം സമയമെടുത്താണ് സ്റ്റാംബിംഗ് പൂർത്തിയാക്കുന്നത്.

ഈ സാഹചര്യത്തിൽ വിസ സ്റ്റാംബിംഗ് വേഗത്തിൽ ആക്കാൻ, പുതിയ വിസ ഇഷ്യു ചെയ്യുമ്പോൾ സ്റ്റാംബിംഗ് പ്ലേസ് ന്യൂഡെൽഹിയിലേക്ക് ആക്കി ഇഷ്യു ചെയ്യുന്നതാണ് നല്ലത് എന്നാണ് ഖൈർ ട്രാവൽസ് കോട്ടക്കൽ എം ഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചത്.

ഏതായാലും പുതിയ പ്രതിസന്ധി വൈകാതെ പരിഹരിക്കും എന്ന പ്രതീക്ഷയിൽ ആണ് ട്രാവൽ ഏജന്റുമാരും പ്രവാസികളും ഉള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്