ഈത്തപ്പഴം കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി
ഈത്തപ്പഴം, കഴിക്കുന്നതിന് മുമ്പ് ചൂടുവെള്ളം ഉപയോഗിച്ച് നന്നായി കഴുകണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി.
കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അത് കുറയ്ക്കാൻ കഴുകുന്നത് സഹായിക്കും. മലിനമായ വെളളം കൊണ്ട് കഴുകുന്നത് ഒഴിവാക്കണമെന്നും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിർദ്ദേശിച്ചു.
ഈന്തപ്പഴം സൂക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഫ്രീസ് ചെയ്യുന്നതാണ്., സൂക്ഷ്മാണുക്കളെ കുറയ്ക്കുന്നതിലും ഈന്തപ്പഴത്തിന്റെ ഓക്‌സിഡേറ്റീവ് പ്രക്രിയകൾ കാരണം, ഏറ്റവും കുറഞ്ഞ താപനിലയിൽ ഫ്രീസ് ചെയ്യുന്നതാണ് അഭികാമ്യമെന്ന് അതോറിറ്റി വ്യക്തമാക്കി.
ഈന്തപ്പഴം സംരക്ഷിക്കുന്നതിനുള്ള മറ്റൊരു രീതിയാണ് റഫ്രിജറേഷൻ രീതി, ഈർപ്പം കുറയ്ക്കുന്നതിന് സഹായിക്കുന്ന പാത്രങ്ങൾ ഇതിനായ ഉപയോഗിക്കുന്നു, ഈ രീതിയിലുള്ള സംരക്ഷണ കാലയളവ് 3 മാസം വരെയാണ്.
ഈന്തപ്പഴം ഡ്രൈ ആക്കുന്നതും സംരക്ഷിക്കുന്നതിനുള്ള ഒരു രീതിയായി ഉപയോഗിക്കുന്നു. സൂക്ഷ്മാണുക്കളുടെ വളർച്ച തടയുന്നതിന് ഈർപ്പം കുറയ്ക്കുന്നതിന് ഡ്രൈ ആകുന്നത് സഹായിക്കും. ഇത്തരത്തിൽ സംരക്ഷണ കാലയളവ് ഒരു വർഷം വരെയാണെന്നും അതോറിറ്റി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa