ഖത്തറിൽ ബഹു നില കെട്ടിടം തകർന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
ഖത്തറിലെ മൻസൂറയിൽ ബഹു നില കെട്ടിടം തകർന്ന് മരിച്ച പ്രവാസി മലയാളികളുടെ എണ്ണം മൂന്നായി ഉയർന്നു.
ഏറ്റവും അവസാനമായി കാസർഗോഡ് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിന്റെ മൃതദേഹമാണ് കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് കണ്ടെടുത്തത്.
നേരത്തെ നിലംബൂർ സ്വദേശി ഫൈസൽ കുപ്പായി, പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 നായിരുന്നു അൽ മൻസൂറയിലെ ബിൻ ദിർഹമിലെ നാല് നില കെട്ടിടം തകർന്ന് വീണത്. വേറെയും ഇന്ത്യക്കാർ മരിച്ചിട്ടുണ്ട്.
മരിച്ച ഫൈസൽ നേരത്തെ സൗദിയിലായിരുന്നു. മൂന്ന് വർഷം മുംബാണ് ഖത്തറിലേക്ക് മാറിയത്. ഗായകനും ചിത്രകാരനും ആയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa