സാലറിക്ക് സകാത്തുണ്ടോ ? സൗദി ഉന്നത പണ്ഡിത സഭാംഗത്തിന്റെ മറുപടി കാണാം
സൗദി ഉന്നത പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല അൽ മുഥ്ലഖ് ശംബളത്തിന്റെ സകാത്തുമായി ബന്ധപ്പെട്ട സംശയത്തിന് വ്യക്തത നൽകി.
സേവിംഗ് ഇല്ലാത്ത സാഹചര്യത്തിൽ ശംബളത്തിന് സകാത്ത് ഇല്ല എന്നാണ് ശൈഖ് മുഥ്ലഖ് വ്യക്തമാക്കിയത്.
ശമ്പളത്തിൽ നിന്ന് മിച്ചം വെക്കുന്നതിനു സകാത്ത് ഉണ്ടായിരിക്കും, എന്നാൽ വ്യക്തിയോ കുടുംബമോ ഈ ശമ്പളത്തിൽ നിന്ന് മുഴുവനും തിന്നുകയും കുടിക്കുകയും ചെയ്യുന്നിടത്തോളം കാലം അദ്ദേഹത്തിന് സകാത്ത് ഇല്ല.
ഉദാഹരണത്തിനു ഒരാൾ തന്റെ ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ച് വെച്ച് പ്രതിവർഷം ആകെ അറുപതിനായിരം റിയാൽ സേവിംഗ് ഉണ്ടാക്കി എന്ന് കരുതുക. ഇവിടെ, അവൻ വർഷം കഴിഞ്ഞാൽ സകാത്ത് നൽകണം. അതായത് ആ വർഷം അവൻ ശമ്പളത്തിൽ നിന്ന് ആകെ മിച്ചം പിടിച്ച തുകയുടെ സകാത്ത്.
ഗണിത ഭാഷയിൽ, നോട്ടുകളുടെ സകാത്തിന്റെ അളവ് “പത്തിലൊന്നിന്റെ നാലിലൊന്ന്” അല്ലെങ്കിൽ ആകെയുള്ള സേവിംഗിന്റെ 2.5% ആണ്. കൂടുതൽ കൃത്യമായ അർത്ഥത്തിൽ 10,000 റിയാൽ ഒരു വർഷം സേവിംഗ് ഉള്ളയാളുടെ സകാത്ത് അതിന്റെ 2.5 ശതമാനമായ 250 റിയാൽ ആയിരിക്കും എന്നും ശൈഖ് വിശദീകരണത്തിൽ വ്യക്തമാക്കി.
റമളാൻ ഫത് വ റേഡിയോ പ്രോഗ്രാമിൽ വന്ന ഒരു സംശയത്തിനു ഉത്തരം നൽകുകയായിരുന്നു ശൈഖ് മുഥ്ലഖ്.
(595 ഗ്രാം വെള്ളിയുടെ തുക മുതൽ മുകളിലേക്ക് സൂക്ഷിപ്പായി ഒരാളുടെ കയ്യിൽ ഒരു വർഷം ഉണ്ടായാൽ (ഇന്നത്തെ കണക്ക് പ്രകാരം 39,835 രൂപ) അതിന് സകാത്ത് നൽകൽ നിർബന്ധമാകും എന്നാണ് വിവിധ പണ്ഡിതരുടെ നിരീക്ഷണം).
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa