Monday, November 25, 2024
Saudi ArabiaTop Stories

രാജാവിന്റെ സ്പെഷ്യൽ പൊതു മാപ്പ്; ആനുകൂല്യം ലഭിക്കാത്തവർ ഇവരാണ്

സൗദി ഭരണാധികാരി സൽമാൻ രാജാവ് റമളാനിൽ തടവ് പുള്ളികൾക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം താഴെ കൊടുത്ത കുറ്റകൃത്യങ്ങളിൽപ്പെട്ടവർക്ക് ലഭിക്കില്ല.

മനപുർവ്വമുള്ള കൊലപാതകം, അക്രമണത്തിനും കലാപത്തിനും പ്രേരിപ്പിക്കൽ, വഞ്ചനാകേസുകൾ,, രാജ്യത്തിന്റെ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട കേസുകൾ എന്നിവ ഇതിൽ പെടുന്നു.

കൂടാതെ ദുർമന്ത്രവാദം, വ്യാജ രേഖകൾ സീലുകൾ എന്നിവ നിർമ്മിക്കൽ, വ്യാജ കറൻസി നിർമ്മിക്കൽ, കൈക്കൂലിക്കേസ് മതനിന്ദ-ദൈവ നിന്ദ, ആയുധ വ്യാാപാരം-മയക്ക് മരുന്ന് കേസുകൾ എന്നിവക്കും മാപ്പ് ലഭിക്കില്ല.

അതോടൊപ്പം രാഷ്ട്ര നേതൃത്വത്തിനെതിരെ അക്രമത്തിനു പ്രേരിപ്പിക്കൽ, മറ്റു മുസ്ലിംകളെ അവിശ്വാസികളായി (തക്ഫീരി) മുദ്ര കുത്തൽ, ഭിന്ന ശേഷിക്കാരായ കുട്ടികൾക്കെതിരെയുള്ള ഉപദ്രവങ്ങൾ എന്നിവയും പൊതു മാപ്പിന്റെ പരിധിയിൽ പെടാത്ത കേസുകളാണെന്ന് പ്രമുഖ സൗദി അഭിഭാഷകൻ ഹമൂദ് ബിൻ റാഷിദ് അൽസൈഫ് വ്യക്തമാക്കി.

വിശുദ്ധ റമളാൻ പ്രമാണിച്ച് രാജാവ് തടവു പുള്ളികൾക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ത്യക്കാരടക്കം ആയിരക്കണക്കിനാളുകൾക് പ്രയോജനം ചെയ്യും എന്നാണ് റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്