യു എ ഇ ഭരണ നേതൃത്വത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി പ്രസിഡന്റ് ശൈഖ് മുഹമ്മദ്
യു എ ഇയുടെ ഭരണ നേതൃത്വത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവുകൾ പുറപ്പെടുവിച്ചു.
അബുദാബിയുടെ കിരീടാവകാശിയായി മകൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിനെ നിയമിച്ചതാണ് സുപ്രധാന തീരാനം. അബുദാബി കിരീടാവകാശിയായിരിക്കും യു എ ഇ നിയമമനുസരിച്ച് അടുത്ത യു എ ഇ പ്രസിഡന്റ്.
നിലവിലെ യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം തന്റെ സഹോദരൻ മൻസൂർ ബിൻ സായിദിനെയും വൈസ് പ്രസിഡന്റായി നിയമിച്ചതാണ് മറ്റൊരു സുപ്രധാന തീരുമാനം.
കൂടാതെ ഹസ്സ ബിൻ സായിദ്, തഹ്നൂൻ ബിൻ സായിദ് എന്നീ സഹോദരങ്ങളെ അബുദാബിയുടെ ഡെപ്യൂട്ടി ഭരണാധികാരികളായി നിയമിച്ചതായും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പ്രഖ്യാപിച്ചു.
പുതിയ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബിന്റെ ഉടമ കൂടിയാണെന്നത് ശ്രദ്ധേയമാണ്.
പുതിയ നേതൃത്വത്തിനെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും അഭിനന്ദിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa