Tuesday, November 26, 2024
Saudi ArabiaTop Stories

സൗദി ഫാമിലി വിസിറ്റ് വിസ സ്റ്റാംബിങ് ; കോൺസുലേറ്റ് സർക്കുലറിൽ ആശങ്കപ്പെടാനില്ല

സൗദി ഫാമിലി വിസിറ്റ് വിസകൾ സ്റ്റാംബ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ വ്യക്തമാക്കി.

ഏപ്രിൽ 3 മുതൽ സൗദിയിലേക്കുള്ള വിവിധ ഇനം വിസകളുടെ സ്റ്റാംബിംഗ് വി എഫ് എസ്‌ വഴിയാക്കുമെന്ന് അറിയിച്ച് നേരത്തെ മുംബൈ സൗദി കോൺസുലേറ്റ് പുറത്തിറക്കിയ സർക്കുലറിൽ പല ട്രാവൽ ഏജൻസികളും പ്രവാസികളും ആശങ്ക പുലർത്തിയിരുന്നു.

എന്നാൽ കോൺസുലേറ്റ് സർക്കുലറിൽ വി എഫ് എസിലേക്ക് മാറ്റുന്ന ഇനം വിസകളിൽ ഫാമിലി വിസിറ്റ് വിസ ഉൾപ്പെടുന്നില്ലെന്ന് കോട്ടക്കൽ ഖൈർ ട്രാവൽസ് എം ഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.

മറിച്ച് ടൂറിസ്റ്റ്, റെസിഡൻസ്, പേഴ്സണൽ വിസിറ്റ്, സ്റ്റുഡന്റ്, റി എൻട്രി വിസകൾ മാത്രമാണ് കോൺസുലേറ്റ് സർക്കുലർ പ്രകാരം വി എഫ് എസിലേക്ക് മാറ്റുന്നത് എന്നും ഖൈർ ബഷീർ വ്യക്തമാക്കി.

മേൽ പരാമർശിച്ച ഇനം വിസകൾ നിലവിൽ കയ്യിലുള്ള ഏജന്റുമാർക്ക് ഏപ്രിൽ 19 വരെ അവ കോൻസുലേറ്റിൽ സമർപ്പിക്കാൻ ഇളവ് കാലാവധിയും നൽകിയിട്ടുണ്ട്.

ഏജന്റുമാരുടെ കൈവശം തന്നെ ഉള്ള നിരവധി ഫാമിലി വിസകളൂടെ സ്റ്റാംബിംഗ് പൂർത്തിയാക്കാാനുള്ള സാഹചര്യത്തിൽ വിഎഫ് എസിലേക്ക് മാറ്റുമെന്ന പ്രചാരണം വീണ്ടും നടപടികൾ വൈകിച്ചേക്കും എന്ന ആശങ്കയായിരുന്നു പല പ്രവാസികൾക്കും ഉണ്ടായിരുന്നത്.

ഏതായാലും നിലവിലെ കോൺസുലേറ്റ് സർക്കുലർ അറിയിപ്പ് പ്രകാരം ഇത് വരെ തുടർന്നിരുന്നത് പോലെത്തന്നെ ഫാമിലി വിസിറ്റ് വിസ സ്റ്റാംബിംഗിനു ഏജന്റുമാർക്ക് തന്നെ പാസ്പോർട്ടുകൾ സമർപ്പിക്കാൻ സാധിക്കും എന്നത് ആശ്വാസകരമാണ്. ഏജന്റുമാർക്ക് കോൺസുലേറ്റിൽ സമർപ്പിക്കാവുന്ന പാസ്പോർട്ടുകൾക്കുള്ള പരിധി ഒഴിവാക്കിയതും ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്