Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് കുറയാനുള്ള കാരണം വ്യക്തമാക്കി മാജിദ് ളഹ് വി

റിയാദ്: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് അഭൂതപൂർവവും ചരിത്രപരവുമായ രീതിയിൽ 8 ശതമാനമായി കുറയാൻ കാരണമായ നിരവധി കാരണങ്ങളുണ്ടെന്ന് സൗദിവത്ക്കരണത്തിനുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി മാജിദ് അ ളഹ് വി.

സൗദി സമ്പദ്‌വ്യവസ്ഥയുടെ നിലയും വളർച്ചയുമാണ് ഈ നില കൈവരിക്കാൻ പ്രധാന കാരണമായതെന്ന് അൽ-അറബിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ചും കഴിഞ്ഞ വർഷം-2022-ൽ, ജി 20 രാജ്യങ്ങളിലെ നിരവധി രാജ്യങ്ങളെ മറികടന്ന് 8.7% വളർച്ചയാണ് സൗദി കൈവരിച്ചത്.

തൊഴിൽ വിപണിയിലേക്കുള്ള സ്വദേശി സ്ത്രീ-പുരുഷന്മാരുടെ പ്രവേശനം, രണ്ട് ദശലക്ഷത്തിലധികം പുരുഷ-സ്ത്രീ പൗരന്മാരുടെ സാമൂഹിക ഇൻഷുറൻസിന്റെ രജിസ്ട്രേഷൻ, തൊഴിൽ വികസനത്തിൽ ബന്ധപ്പെട്ട അധികാരികളുടെ പങ്കാളിത്തം എന്നിവയും ഏറ്റവും പ്രധാനപ്പെട്ടതാണ്.

അഞ്ച് ബില്യൺ റിയാൽ ബജറ്റിൽ നാല് ലക്ഷത്തിലധികം സ്ത്രീ-പുരുഷ തൊഴിലന്വേഷകർക്ക് പുതുതായി തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ പിന്തുണ ലഭിച്ചതായും മാജിദ് അ ളഹ് വി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്