ശവാൽ 15 മുതൽ ഹജ്ജ് തസ് രീഹ് നൽകൽ ആരംഭിക്കും; അപേക്ഷകർ മൂന്ന് കുത്തി വെപ്പുകൾ നടത്തിയിരിക്കണം
അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവ്വഹിച്ചവർക്ക് ഈ വർഷം ഹജ്ജിന് അപേക്ഷിക്കാനുള്ള സമയം ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഹിജ്‌റ വർഷ പ്രകാരം 12 വയസ്സിനു മുകളിൽ പ്രായമുള്ള സ്വദേശികൾക്കും വിദേശികൾക്കും ഹജ്ജിനു അപേക്ഷിക്കാം.
താമസ രേഖയുടെ കാലാവധി ദുൽഹിജ്ജ അവസാനം വരെയെങ്കിലും മിനിമം ഉണ്ടായിരിക്കേണ്ടതാണ്.
അപേക്ഷകൻ വിട്ടു മാറാത്ത രോഗങ്ങളിൽ നിന്നും സാംക്രമിക രോഗങ്ങളിൽ നിന്നും മുക്തരാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
കോവിഡ് വാക്സിൻ, മെനിഞ്ചൈറ്റിസ് വാക്സിൻ, സീസണൽ ഇൻഫ്ലുവൻസാ വാക്സിൻ എന്നിവ പൂർത്തിയാക്കിയാക്കിയതായി കൺഫേം ചെയ്ത ശേഷം ശവ്വാൽ 15 മുതൽ തസ് രീഹ് (പെർമിറ്റ്) വിതരണം ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa