Monday, April 21, 2025
KeralaTop Stories

ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തിയ പ്രതി പിടിയിലെന്ന് വാർത്ത; നിഷേധിച്ച് പോലീസ്

കോഴിക്കോട്: ട്രെയിനില്‍ സഹയാത്രികരെ തീ കൊളുത്തിയ സംഭവത്തിലെ പ്രതി പിടിയിലായതായി റിപ്പോർട്ട്. എന്നാൽ വാർത്ത നിഷേധിച്ച് പോലീസ്.

നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയാണ് കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലുള്ളതായി വാർത്ത വന്നത്. രഹസ്യ കേന്ദ്രത്തില്‍ വെച്ച് എലത്തൂര്‍ പൊലീസ് പ്രതിയെ ചോദ്യം ചെയ്യുന്നതായും വാർത്തയുണ്ടായിരുന്നു.

സംഭവത്തിൽ വിശദ അന്വേഷണത്തിനായി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. എന്തിന് തീ കൊളുത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രതിക്ക് കൃത്യം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. അതിനിടെ എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന പൊലീസില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.

സംഭവം നടക്കുന്ന സമയം ട്രെയിനില്‍ ഉണ്ടായിരുന്ന റാസിക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടിത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്