Thursday, November 28, 2024
Saudi ArabiaTop Stories

റിയാദിൽ വ്യാജ ഉംറ സർവീസ് നടത്തിയ ഇന്ത്യക്കാർ അറസ്റ്റിൽ

റിയാദ്: വ്യാജ ഉംറ സർവീസ് നടത്തിയതിന് 8 പ്രവാസികളെ റിയാദ് മേഖല പോലീസ് അറസ്റ്റ് ചെയ്തു. 

എട്ട് പ്രവാസികളും ഇന്ത്യക്കാരും ഇഖാമ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരുമാണെന്ന് പോലീസ് പറഞ്ഞു.

വ്യാജ ഉംറ സർവീസ് നടത്തുന്നതിന് പ്രതികൾ 4 കോപ്പി, പ്രിന്റിംഗ് ഓഫീസുകൾ അവരുടെ ആസ്ഥാനമായി ഉപയോഗിച്ചു.

8 പ്രതികളുടെ അറസ്റ്റ് റിയാദ് പോലീസ് സ്ഥിരീകരിച്ചു, അവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്