കൺസൾട്ടിംഗ് മേഖലയിലെ സൗദിവത്ക്കരണം പ്രാബല്യത്തിൽ വന്നു
റിയാദ്: രാജ്യത്തിന്റെ മുഴുവൻ പ്രവിശ്യയിലും കൺസൾട്ടിംഗ് മേഖലയിലെ സൗദി വത്ക്കരണം പ്രാബല്യത്തിൽ വന്നതായി സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.
പ്രധാനമായും ആറ് പ്രൊഫഷനുകളാണ് കൺസൾട്ടിംഗ് മേഖലാ സൗദിവത്ക്കരണത്തിൽ ലക്ഷ്യമാക്കുന്നത്. അവ താഴെ കൊടുക്കുന്നു.
പ്രോജക്ട് മാനേജ്‌മെന്റ് മാനേജർ, പ്രോജക്ട് മാനേജ്‌മെന്റ് എഞ്ചിനീയർ, പ്രോജക്ട് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, സാമ്പത്തിക ഉപദേശക വിദഗ്ദ്ധൻ, ബിസിനസ്സ് ഉപദേശക വിദഗ്ദ്ധൻ, സൈബർ സുരക്ഷാ കൺസൾട്ടിംഗ് സ്പെഷ്യലിസ്റ്റ് എന്നിവയാണ് ആറ് പ്രൊഫഷനുകൾ.
ഈ മേഖലയിൽ ആദ്യ ഘട്ടത്തിൽ 35% ശതമാനം സൗദിവത്ക്കരണമാണ് പ്രാബല്യത്തിൽ വരുന്നത്.
പ്രോജക്റ്റ് മാനേജ്മെന്റ, പർച്ചേസ്, സെയിൽസ്, ചരക്ക് പ്രവർത്തനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന ഔട്ട്ലെറ്റുകളും ചരക്ക് ബ്രോക്കർമാരും, സ്ത്രീകൾക്കുള്ള ഡെകറേഷൻ – തയ്യൽ പ്രവർത്തനങ്ങളുടെ ഔട്ട്‌ലെറ്റുകൾ എന്നിവ സൗദിവത്ക്കരണത്തിനു വിധേയമാകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിൽ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാകാൻ സൗദിവത്ക്കരണ പദ്ധതി പ്രയോജനം ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa