റിയാദിൽ ഇഫ്താർ ഭക്ഷണം വിളമ്പാൻ വളണ്ടിയർ ആയി റോബോട്ടും; വീഡിയോ വൈറലാകുന്നു
റിയാദ്: നോമ്പുകാർക്ക് ഇഫ്താർ ഭക്ഷണം നൽകുന്നതിൽ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർക്കൊപ്പം ഒരു റോബോട്ടും ഭാഗമായ വീഡിയോ വൈറലാകുന്നു.
പൗരന്മാരും വിദേശികളുമെല്ലാം സന്നദ്ധപ്രവർത്തനത്തിൽ റോബോട്ടിനെ ഉപയോഗിക്കാനുള്ള ആശയത്തെ പ്രശംസിച്ചു.
മറ്റു വളണ്ടിയർമാർ ധരിച്ച വളണ്ടിയർ ഡ്രസ് തന്നെയായിരുന്നു റോബോട്ടിനെയും ധരിപ്പിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്.
വഴിയാത്രക്കാർക്കും റോഡുകളിലൂടെ പോകുന്നവർക്കുമെല്ലം ഇഫ്താർ ഭക്ഷണവും ഈത്തപ്പഴവും നൽകുന്നതിൽ റോബോട്ട് ഭാഗമായി.
വളണ്ടിയർ ഡ്രസ് ധരിച്ച് റോബോട്ട് ഇഫ്താർ ഭക്ഷണം നൽകുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa