അന്ന് റൂം ബോയി; ഇന്ന് അമേരിക്കയിൽ ജഡ്ജി
നിശ്ചയദാർഡ്യം ഉണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാസർഗോഡ് സ്വദേശി സുരേന്ദ്രൻ കെ പട്ടേൽ.
വർഷങ്ങൾക്ക് മുംബ് കോഴിക്കോട് ലോ കോളേജിൽ പഠിച്ചിരുന്ന കാലത്ത് താൻ റൂം ബോയി ആയി ജോലി ചെയ്തിരുന്ന മലബാർ പാലസ് ഹോട്ടലിൽ ഇപ്പോൾ സുരേന്ദ്രൻ എത്തിയത് വി വി ഐ പി അതിഥി ആയിട്ടായിരുന്നു.
ലോ കോളേജിൽ നിന്ന് നേരത്തെയിറങ്ങുന്ന സുരേന്ദ്രൻ ഉച്ചക്ക് 2 മുതൽ രാത്രി 11 വരെയായിരുന്നു മലബാർ പാലസിൽ ജോലി ചെയ്തിരുന്നത്.
നിയമ പഠനത്തിനു ശേഷം അഭിഭാഷകനായി ജോലി ചെയ്ത സുരേന്ദ്രൻ പിന്നീട് ഭാര്യക്ക് ഡൽഹിയിൽ ജോലി ലഭിച്ചപ്പോൾ അവിടേക്ക് മാറുകയും സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു.
പിന്നീട് ഭാര്യക്ക് അമേരിക്കയിലെ ടെക്സാസിലേക്ക് മാറ്റം ലഭിച്ചു. സുരേന്ദ്രനും അമേരിക്കയിലേക്ക് നീങ്ങുകയും അവിടെ ഒരു കടയിൽ ജോലി ചെയ്യുകയും ചെയ്തു.
അതിനിടെ നിയമത്തിൽ ബിരുദാനന്തര ബിരുദമെടുത്തു. അമേരിക്കൻ പൗരത്വവുമെടുത്തു. സിറ്റിംഗ് ജഡ്ജിയെ തോൽപ്പിച്ച് ടെക്സാസിൽ ജഡ്ജിയായി നിയമിതനാകുകയും ചെയ്തു.
അഭിഭാഷകനാകണമെന്ന മോഹം ഉള്ളിലൊതുക്കി മുന്നോട്ട് നീങ്ങി എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത സുരേന്ദ്രനെ സ്വീകരിക്കാൻ മലബാർ പാലസ് ഉടമകളും പഴയ സഹപ്രവർത്തകരും ഒരുമിച്ചത് ഏറെ ഹൃദ്യമായി മാറി.
പണ്ട് വി ഐ പികളെ സ്വീകരിച്ചിരുന്ന റൂം ബോയി ഇന്ന് വി വി ഐ പിയായി അതേ ഹോട്ടലിൽ അതിഥിയായി എത്തിയ വാർത്ത ഏറെ കൗതുകത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa