Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ സ്വകാര്യ മേഖലക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.

ഏപ്രിൽ 20 വ്യാഴാഴ്ചയായിരിക്കും സ്വകാര്യ മേഖലയിലെ അവസാന പ്രവൃത്തി ദിനം. ഏപ്രിൽ 21 വെള്ളി മുതൽ അവധി ആരംഭിക്കും.

നാല് ദിവസം നീണ്ട് നിൽക്കുന്ന അവധിക്ക് ശേഷം ഏപ്രിൽ 25 ചൊവ്വാഴ്ചയായിരിക്കും വിണ്ടും പ്രവൃത്തി ദിനം ആരംഭിക്കുക.

തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാൻ മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

പൊതു അവധി ദിനങ്ങളിൽ ലീവ് ലഭിക്കുകയെന്നത് ഒരു തൊഴിലാളിയുടെ അവകാശമാണ്.

ചില പ്രത്യേക തൊഴിൽ സാഹചര്യങ്ങൾ കാരണം അവധി നൽകാൻ സാധിക്കില്ലെങ്കിൽ തൊഴിലുടമ ഉചിതമായ ബദൽ ആനുകൂല്യം തൊഴിലാളിക്ക് നൽകേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്