തീർഥാടകർ വിസാ കാലാവധി തീരും മുമ്പ് സൗദി വിടണം
വിശുദ്ധ ഉംറ കർമ്മത്തിനായി പുണ്യ ഭൂമിയിലെത്തിയ തീർഥാടകർ വിസാ കാലാവധി തീരും മുമ്പ് രാജ്യം വിടണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഓർമ്മിപ്പിച്ചു.
വിസിറ്റിംഗ് വിസാ കാലാവധി 90 ദിവസമാണെന്നും വിസിറ്റിംഗ് വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ അനുമതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉംറ കർമ്മങ്ങൾ പൂർത്തിയാക്കേണ്ടതിന്റെയും വിസയുടെ സമയ പരിധി പൂർത്തീകരിക്കേണ്ടതിന്റെയും ആവശ്യകത മന്ത്രാലയം ഉണർത്തി.
അതേ സമയം വിസാ കാലാവധിക്കുള്ളിൽ സ്വദേശത്തേക്ക് മടങ്ങാത്ത തീർഥാടകർക്ക് 15,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിയമ ലംഘകരെ നാട് കടത്തുമെന്നും 10 വർഷത്തെ പ്രവേശന വിലക്കേർപ്പെടുത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa