തൊഴിലാളി അവധിയിൽ പോയ സമയം ഈദ് അവധി വന്നാൽ തൊഴിലാളിക്ക് ലഭിക്കേണ്ട അവകാശം അറിയാം
സൗദി തൊഴിൽ നിയമ പ്രകാരം, ഒരു തൊഴിലാളി വാർഷിക അവധിയിൽ പോകുകയും പ്രസ്തുത അവധി ദിനങ്ങൾക്കിടയിൽ തന്നെ പെരുന്നാൾ അവധികൾ വരികയും ചെയ്‌താൽ അയാൾക്ക് അവധി നീട്ടിക്കിട്ടുമോ എന്ന സംശയം അറേബ്യൻ മലയാളിയുടെ വായനക്കാരിൽ പലർക്കും ഉണ്ടായിട്ടുണ്ട്.
തൊഴിലാളി വാർഷിക അവധിയിൽ പോയ സമയത്തിനിടയിൽ പെരുന്നാൾ അവധി ദിനങ്ങൾ വന്നാൽ അയാൾക്ക് നിലവിലുള്ള അവധി ദിനങ്ങൾക്കൊപ്പം പെരുന്നാൾ അവധി ദിനങ്ങളും കൂട്ടി ലീവ് നൽകണം എന്നാണ് നിയമം.
അതായത് ഒരു തൊഴിലാളി 30 ദിവസത്തെ വാർഷിക അവധിയിൽ പോയി എന്ന് കരുതുക. അവധിയിലായ സമയത്ത് പെരുന്നാൾ അവധി വരികയും ചെയ്തു. സ്വകാര്യ മേഖലയിൽ 4 ദിവസം ആണല്ലോ പെരുന്നാൾ അവധി. അത് കൊണ്ട് തന്നെ അയാൾക്ക് തൊഴിലുടമ 4 ദിവസം കൂടി നീട്ടി നൽകി ആകെ 34 ദിവസത്തെ ലീവ് നൽകിയിരിക്കണം എന്ന് സാരം.
സൗദി തൊഴിൽ നിയമത്തിലെ എക്സിക്യുട്ടീവ് റെഗുലേഷനിൽ ആർട്ടിക്കിൾ 24 ൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സൗദിയിൽ ഈ വർഷത്തെ ഈദ് അവധി ഏപ്രിൽ 21 വെള്ളി മുതൽ ആരംഭിക്കും. നാല് ദിവസം നീണ്ട് നിൽക്കുന്ന അവധിക്ക് ശേഷം ഏപ്രിൽ 25 ചൊവ്വാഴ്ചയായിരിക്കും വിണ്ടും പ്രവൃത്തി ദിനം ആരംഭിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa