സൗദിയിൽ തൊഴിലാളികളുടെ കരാറുകൾ 50% ഡൊക്യുമെന്റ് ചെയ്യേണ്ട രണ്ടാം ഘട്ടം ആരംഭിച്ചു
റിയാദ്: ഖിവ പ്ലാറ്റ്‌ഫോം വഴി 50% ജീവനക്കാരുടെ കരാറുകൾ ഡോക്യുമെന്റ് ചെയ്യാൻ സ്ഥാപനങ്ങളെ ബാധ്യസ്ഥമാക്കിക്കൊണ്ടുള്ള, കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
2023 വർഷത്തിലെ ആദ്യ പാദം 20%, രണ്ടാം പാദം 50% മൂന്നാം പാദം 80% എന്നീ അനുപാതത്തിൽ കരാറുകൾ ഡൊക്യുമെന്റ് ചെയ്യണമെന്നാണ് വ്യവസ്ഥ.
ഇലക്ട്രോണിക് കരാർ ഡോക്യുമെന്റേഷൻ സേവനം തൊഴിലുടമകളെ സ്വകാര്യ മേഖലയിലെ സൗദി, സൗദി ഇതര ജീവനക്കാരുടെ കരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും അനുവദിക്കുന്നു. കൂടാതെ, തൊഴിലാളികൾക്ക് അവരുടെ കരാർ ഡാറ്റയുടെ സാധുത പരിശോധിക്കാനും ഈ സേവനം അനുവദിക്കുന്നു.
തൊഴിലുടമയുടെയും ജീവനക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സ്ഥാപനങ്ങളുടെ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം, ജീവനക്കാരന്റെ സ്ഥിരതയ്ക്കും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും കരാർ ഡൊക്യുമെന്റേഷൻ സഹായകരമായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa