Saturday, April 5, 2025
Saudi ArabiaTop StoriesWorld

ഖാർത്തൂമിൽ സൗദിയ വിമാനത്തിനു നേരെ വെടി വെപ്പ്; വിമാനം കത്തുന്ന വീഡിയോ കാണാം

സുഡാൻ തലസ്ഥാനത്തെ ആഭ്യന്തര സംഘർഷത്തിനിടയിൽ സൗദി എയർലൈൻസ് വിമാനത്തിനു നേരെ വെടി വെപ്പ്.

രാവിലെ റിയാദിലേക്ക് പറക്കാനായി ഒരുങ്ങിയിരുന്ന യാത്രാ വിമാനത്തിനു നേരെയാണ് വെടി വെപ്പുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

ഇന്ന് (ശനിയാഴ്ച) രാവിലെ സുഡാൻ സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ തലസ്ഥാനമായ ഖാർത്തൂമിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നിരുന്നു.

അപകടത്തെത്തുടർന്ന് സുഡാനിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും സൗദി എയർലൈൻസും ഫ്ലൈ അദീലും ഫ്ലൈ നാസും താത്ക്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.

സുഡാനിലെ സംഘർഷത്തിലേർപ്പെടുന്ന കക്ഷികളോട് സംയമനം പാലിക്കാനും രമ്യതയിലെത്താനും സൗദി അറേബ്യ ആഹ്വാനം ചെയ്തു.

ഖാർതൂം എയർപോർട്ടിൽ വെടിവെപ്പിൽ സൗദിയ വിമാനം കത്തുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്