സുഡാൻ സംഘർഷം; ഫ്ലാറ്റിന്റെ ജനൽ വഴി വെടിയേറ്റ് മലയാളി മരിച്ചു
സുഡാനിലെ സൈനിക സംഘർഷത്തിനിടെ വെടിയേറ്റ് കണ്ണൂർ സദേശി മരിച്ചു.
ആലക്കോട് സ്വദേശിയും വിമുക്ത ഭടനുമായ ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് (48)കൊല്ലപ്പെട്ടത്. ഇവിടുത്തെ ഒരു കമ്പനിയിൽ സെക്യൂരിറ്റി മാനേജർ ആയിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയും ഇളയ മകളും രണ്ടാഴ്ച മുമ്പ് അവധിക്കാലം ചെലവഴിക്കാനായി സുഡാനിൽ എത്തിയിരുന്നു.
ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ ജനൽ വഴി വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. നാട്ടിലേക്ക് മടങ്ങാനിരിക്കേയായിരുന്നു അപകടം സംഭവിച്ചത്.
ഇന്നലെ സംഘർഷത്തിൽ യാത്രക്കാരുള്ള സൗദി എയർലൈൻസ് വിമാനത്തിനു വെടിയേറ്റിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa