ശവ്വാൽ മാസപ്പിറവി; മാധ്യമങ്ങൾ ഭാഗികമായ രീതിയിൽ വാർത്ത പ്രചരിപ്പിക്കുന്നു
ഈദുൽ ഫിത്വർ ശനിയാഴ്ചയായിരിക്കുമെന്ന തരത്തിൽ തങ്ങളെ ഉദ്ധരിച്ച് സോഷ്യൽ മീഡിയകൾ ഭാഗികമായി വാർത്ത പ്രചരിപ്പിക്കുന്നതായി ഇന്റർനാഷണൽ ആസ്റ്റ്രോണമി സെന്റർ പ്രസ്താവിച്ചു.
ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ മാസപ്പിറവി പ്രഖ്യാപിക്കാനുള്ള ഏജൻസിയല്ല, മറിച്ച് ജ്യോതിശാസ്ത്ര വിവരങ്ങൾ നൽകുന്ന ഒരു ശാസ്ത്ര കേന്ദ്രമാണെന്ന് സെന്റർ ഓർമ്മിപ്പിച്ചു.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ചന്ദ്രക്കല കാണുന്നതിനുള്ള വ്യവസ്ഥകൾ കാണിക്കുന്ന നേരത്തെ പ്രസിദ്ധീകരിച്ച ലേഖനത്തെക്കുറിച്ചും സെന്റർ സൂചിപ്പിച്ചു.
ലേഖനത്തിൽ റമളാൻ 29 അഥവാ ഏപ്രിൽ 20 വ്യാഴാഴ്ച, ഒരു പക്ഷേ ടെലസ്കോപ്പ് ഉപയോഗിച്ചും നഗ്ന നേത്രങ്ങൾ കൊണ്ടും ചില ഏരിയകളിൽ മാസപ്പിറവി കാണാൻ വളരെ നേരിയ ഒരു സാധ്യത സൂചിപ്പിക്കുന്നുണ്ട്.
ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ പടിഞ്ഞാറൻ ഭാഗത്ത് ടെലസ്കോപ്പ് ഉപയോഗിച്ച് മാത്രവും രണ്ട് അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ പടിഞ്ഞാറ് ഭാഗത്ത് നഗ്ന നേത്രങ്ങൾ കൊണ്ട് ദുഷ്ക്കരമായ രീതിയിലും ഒരു പക്ഷേ മാസപ്പിറവി കണ്ടേക്കാമെന്നാണു ലേഖനത്തിൽ പറയുന്നത്.
എന്നാൽ മാസപ്പിറവി കാണാനുള്ള സാധ്യത വളരെ കുറവാണെങ്കിൽ പോലും ഇസ് ലാമിക രാജ്യങ്ങളിൽ ഒരു പക്ഷെ ടെലെസ്കോപ് ഉപയോഗിച്ച് മാസപ്പിറവി കാണാൻ നേരിയ ഒരു സാധ്യത ലേഖനത്തിൽ സൂചിപ്പിക്കുന്നുമുണ്ട്.
മക്കയിൽ സൂര്യാസ്തമയ ശേഷം 24 മിനുട്ട് കൂടി കഴിഞ്ഞാണു ചന്ദ്രൻ അസ്തിക്കുന്നത്.
അബുദാബിയിൽ സൂര്യാസ്തമയം കഴിഞ്ഞ് 22 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുക. ഇത് പോലെ മറ്റു പല അറബ് രാജ്യങ്ങളിലും ചന്ദ്രൻ അസ്തമിക്കുന്നത് 20 മിനുട്ട് കഴിഞ്ഞാണ്. എന്നാൽ ഇവിടങ്ങളിലെല്ലാം ചന്ദ്രനും സൂര്യനും തമ്മിൽ 7 ഡ്രിഗ്രിയേക്കാൾ താഴെ മാത്രമേ അകലം ഉണ്ടായിരിക്കുകയുള്ളൂ. സൂര്യനും ചന്ദ്രനും തമ്മിൽ 7 ഡിഗ്രിയിൽ ‘കുറവ്’ അകലം പാലിക്കുകയാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പ് കൊണ്ടോ മാസപ്പിറവി ദർശിക്കാൻ സാധിക്കില്ല എന്ന ഫ്രഞ്ച് സയന്റിസ്റ്റ് ഡംഗന്റെ തിയറി പ്രകാരമാണ് ഭൂരിഭാഗം രാജ്യങ്ങളിലും മാസപ്പിറവി കാണാൻ സാധ്യത കുറവാണെന്ന് പറയാൻ കാരണമെന്നും ലേഖനം സൂചിപ്പിക്കുന്നുണ്ട്.
അതേ സമയം ഏപ്രിൽ 20 വ്യാഴാഴ്ച (റമളാൻ 29) ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa