ശനിയാഴ്ച രാത്രി ഹറമിലെത്തിയത് 15 ലക്ഷം വിശ്വാസികൾ
മക്ക: റമളാൻ 25 ആം രാവ് അഥവാ ശനിയാഴ്ച രാത്രി വിശുദ്ധ മസ്ജിദുൽ ഹറാമിൽ 15 ലക്ഷം വിശ്വാസികൾ ഉംറക്കും മറ്റ് ആരാധനകൾക്കുമായി ഒരുമിച്ചതായി ഇരു ഹറാം കാര്യ വകുപ്പ് വ്യക്തമാക്കി.
അവസാന പത്തിലെ ഓരോ ദിനവും ശാശരി ഒരു മില്യണിലധികം വിശ്വാസികളാണ് ഹറമിൽ എത്തിച്ചേരുന്നത്.
ലൈലത്തുൽ ഖദ്ർ കൂടുതൽ പ്രതീക്ഷിക്കപ്പെടുന്ന 27 ആം രാവിൽ വിശ്വാസികളുടെ ഒഴുക്കിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അവസാന പത്ത് ദിവസങ്ങളിൽ വിശുദ്ധ ഹറമിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ വൻ സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa