Sunday, April 6, 2025
Saudi ArabiaTop Stories

സൗദിയിൽ മൂന്ന് കുട്ടികൾ വെള്ളപ്പാച്ചിലിൽ പെട്ട് മുങ്ങി മരിച്ചു

അൽ ഖസീമിലെ അബൂറമഥ് താഴ് വരയിൽ മൂന്ന് സഹോദരങ്ങളായ കുട്ടികൾ വെള്ളപ്പാച്ചിലിൽ പെട്ട് മുങ്ങി മരിച്ചു. ഒന്നര വയസ്സിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ആണ് മരിച്ചത്.

കുട്ടികളുടെ മാതാപിതാക്കൾ കാറുമായി വെളളം ഒഴുകുന്നതിനിടെ താഴ് വര മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

കാർ മറിയുകയും കാറിലെ മാതാവും പിതാവും രണ്ട് സഹോദരങ്ങളും രക്ഷപ്പെടുകയും ചെയ്തു. ബാക്കി മൂന്ന് സഹോദരങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു.

തുടർന്ന് സിവിൽ ഡിഫൻസ് കുട്ടികൾക്കായി തെരച്ചിൽ നടത്തുകയും മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു.

മഴയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. വെള്ളപ്പാച്ചിൽ ഉള്ള സ്ഥലങ്ങളിൽ ഇരിക്കുകയോ മുറിച്ച് കടക്കുകയോ ചെയ്യരുതെന്നും വെള്ളക്കെട്ടുകളെ സമീപിക്കരുതെന്നും പകരം പ്രധാന റോഡുകളിലൂടെയും ഹൈവേകളിലൂടെയും മാത്രം യാത്ര ചെയ്യണമെന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.

സൗദിയുടെ വിവിധ ഏരിയകളിൽ കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്