അറിയാം, മസ്ജിദുന്നബവിയിലെ ചലിക്കുന്ന ഖുബ്ബകളെക്കുറിച്ച്
മദീന: പരിശുദ്ധ നബി (സ്വ) യുടെ മദീനാ പള്ളി ഒരിക്കലെങ്കിലും സന്ദർശിച്ചവർ ഒരിക്കലും മറക്കാത്ത ഒരു കാഴ്ചയായിരിക്കും പള്ളിയിലെ ചലിക്കുന്ന ഖുബ്ബകളുടെ (താഴികക്കുടങ്ങൾ) പ്രവർത്തനം.
പള്ളിക്കുള്ളിൽ തണുത്ത വായു നില നിർത്താനും വിശ്വാസികൾക്ക് അനുയോജ്യമായ കാലാവസ്ഥ പ്രദാനം ചെയ്യാനും ആണ് ഓട്ടോമാറ്റിക്ക് ഖുബ്ബ പ്രവർത്തിക്കുന്നത്.
നിശ്ചിത സമയത്ത് ഓട്ടോമാറ്റിക്കായി തുറക്കുകയും അടക്കുകയും ചെയ്യുന്ന ഖുബ്ബ കിംഗ് ഫഹദ് മസ്ജിദ് വിപുലീകരണ സമയത്താണ് സ്ഥാപിക്കപ്പെട്ടത്.
അത്ഭുതപ്പെടുത്തുന്ന എഞ്ചിനീയറിംഗ് രൂപകൽപ്പന എന്നതിലുപരി ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് കൂടിയാണീ ഖുബ്ബകൾ.
പള്ളിയിൽ ആകെ 27 മൂവിംഗ് ഖുബ്ബകൾ ആണുള്ളത്. 80 ടൺ ഭാരമുള്ള ഖുബ്ബ ചതുരാകൃതിയിലാണുള്ളത്. 18 മീറ്റർ ആണ് ഒരു വശത്തിന്റെ നീളം. ആകെ 1573 മീറ്റർ നീളമുള്ള ഇരുമ്പ് കംബികളിൽ ആണ് ഇവ ചലിക്കുന്നത്.
മദീനാ പള്ളിയിലെ ഓട്ടോമാറ്റിക് ഖുബ്ബ പ്രവർത്തിക്കുന്നതിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa