വിശ്വാസികളുടെ ശ്രദ്ധക്ക്; ഒന്നിന് ലക്ഷങ്ങളുടെ പ്രതിഫലം ലഭിക്കാൻ മസ്ജിദുൽ ഹറാമിൽ തന്നെ പോകേണ്ടതില്ല
റമളാൻ 27 ആം രാവിലും മറ്റു റമളാൻ രാവുകളിലും വിശുദ്ധ മസ്ജിദുൽ ഹറാമിലും ചുറ്റുവട്ടങ്ങളിലും ലക്ഷക്കണക്കിന് വിശ്വാസികളാണു സംഗമിക്കാനെത്തുക.
ഒരു കർമ്മത്തിനു ലക്ഷങ്ങളുടെ പ്രതിഫലം കാംക്ഷിച്ചാണ് വിശ്വാസികൾ മസ്ജിദുൽ ഹറാമിലെത്തുന്നത്.
എന്നാൽ മസ്ജിദുൽ ഹറാമിലെ തിരക്ക് കാരണം അവിടെ എത്താൻ പ്രയാസപ്പെടുന്ന വിശ്വാസികൾക്ക് ആശ്വാസമായി ഹജ്ജ് ഉം റ മന്ത്രാലയം സുപ്രധാനമായ പ്രസ്താവനയിറക്കിയത് ശ്രദ്ധേയമാണ്.
ഹറം അതിർത്തികൾക്കുള്ളിൽ എവിടെ വെച്ച് നമസ്ക്കരിക്കുന്നതിനും മസ്ജിദുൽ ഹറാമിൽ വെച്ച് നമസ്ക്കരിക്കുന്നതിന്റെ അതെ ശ്രേഷ്ടതയാണെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം ഓർമ്മപ്പെടുത്തുന്നത്.
മസ്ജിദുൽ ഹറാമിൽ നിന്ന് പടിഞ്ഞാറ് 18 കിലോമീറ്റർ അകലെ വരെ (ശുമൈസി- ഹയ്യുൽ ഹുദൈബിയ) ഹറമിൽ ഉൾപ്പെടും. വടക്ക് ആയിശ മസ്ജിദ് വരെയുള്ള 5 കിലോമീറ്ററും കിഴക്ക് ഹയ്യു ശറാഇഅ് വരെയുള്ള 10 കിലോമീറ്ററും തെക്ക് ഹയ്യ് വലിയുൽ അഹദ് വരെയുള്ള 13 കിലോമീറ്ററും ഹറം പരിധിയിൽ ഉൾപ്പെടും.
അത് കൊണ്ട് തന്നെ തിരക്കിൽ പെട്ടും പ്രയാസം അനുഭവിച്ചും മസ്ജിദുൽ ഹറാമിൽ പോകാതെ ഹറം അതിർത്തികൾക്കുള്ളിലെ ഏതെങ്കിലും പള്ളിയിൽ പോയി ആരാധനകൾ നിർവ്വഹിച്ചാൽ തന്നെ മസ്ജിദുൽ ഹറാമിലെ അതേ ശേഷ്ഠത ലഭ്യമാകും എന്ന് സാരം.
നിരവധി ആളുകൾ ഇത്തരത്തിൽ ഹറം അതിർത്തിക്കുള്ളിലെ വ്യത്യസ്ത പള്ളികളിൽ വെച്ച് ആരാധനകൾ നിർവ്വഹിക്കുന്നുണ്ട്.
ഹറമിന്റെ പരിധികൾ വ്യക്തമാക്കുന്ന ചിത്രം താഴെ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa