Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിലെ 20,700 പള്ളികളൂം ഈദ് ഗാഹുകളും പെരുന്നാൾ നമസ്ക്കാരത്തിന് സജ്ജമായി

ചെറിയ പെരുന്നാൾ നമസ്ക്കാരത്തിനായി സൗദിയിലെ 20,700 പള്ളികളും ഈദ് ഗാഹുകളും സജ്ജമായതായി മതകാര്യ വകുപ്പ് അറിയിച്ചു.

6,000-ലധികം സ്ത്രീ പുരുഷ നിരീക്ഷകരെ മസ്ജിദുകളും പ്രാർത്ഥനാ സ്ഥലങ്ങളും നിരീക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികളുടെയും ഓപ്പറേറ്റിംഗ് കമ്പനികളുടെയും പ്രവർത്തനങ്ങളെ പിന്തുടരുന്നതിനും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

എന്തെങ്കിലും നിർദ്ദേശങ്ങളോ മാറ്റത്തിരുത്തലുകളോ ആവശ്യമുണ്ടെങ്കിൽ പൊതു ജനങ്ങൾക്ക് അധികൃതരെ ബന്ധപ്പെടാവുന്നതാണ്.

ഈ വരുന്ന വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്