Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ സ്ഥലങ്ങളിലെ ചെറിയ പെരുന്നാൾ നമസ്ക്കാര സമയം അറിയാം

ജിദ്ദ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വർഷം നടക്കുന്ന ചെറിയ പെരുന്നാൾ നമസ്ക്കാര സമയ പട്ടിക സൗദി മതകാര്യ വകുപ്പ് പ്രസിദ്ധീകരിച്ചു.

മക്കയിൽ 6.12 AM, മദീനയിൽ 6.09 AM, റിയാദിൽ 5.41 AM, ജിദ്ദ 6.15 AM, ബൂറൈദ 5.50 AM, ദമാം 5.25 AM, അബ്ഹ 6.04 AM, തബൂക്ക് 6.17 AM. ഹായിൽ 5.58 AM, അറാർ 5.57 AM, ജിസാൻ 6.05 AM, നജ്രാൻ 5.58 AM, അൽബാഹ 6.06 AM, സകാക 6.01 AM. എന്നിങ്ങനെയാണ് ഈദ് നമസ്ക്കാര സമയം.

സൗദിയിൽ വ്യാഴാഴ്ച മാസപ്പിറവി കണ്ടതിനെത്തുടർന്ന് വെള്ളിയാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സുപ്രീം കോർട്ടും റോയൽ കോർട്ടും പ്രഖ്യാപിച്ചിരുന്നു.

ഖത്തർ, യു എ ഇ, ബഹ്‌റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച തന്നെയാണ്‌ ഈദുൽ ഫിത്വർ.

അതേ സമയം മാസപ്പിറവി ദർശിക്കാത്തതിനാൽ ഒമാനിൽ വെള്ളിയാഴ്ച 30 നോമ്പ് പൂർത്തിയാക്കി ശനിയാഴ്ചയായിരിക്കും ഈദ്.

കേരളത്തിലും മാസപ്പിറവി ദർശിക്കാത്തതിനാൽ വെള്ളിയാഴ്ച 30 നോമ്പ് പൂർത്തിയാക്കി ശനിയാഴ്ചയാണ് പെരുന്നാൾ ദിനം.

മക്ക പ്രവിശ്യയിലെ വിവിധ ഗവർണ്ണറേറ്റുകളിലെ ഈദ് നമസ്ക്കാര സമയം താഴെ ചാർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ചാർട്ട് കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്