Saturday, March 7, 2026
FootballSaudi ArabiaTop Stories

കിംഗ്സ് കപ്പ്; അൽ ഹിലാൽ ഫൈനലിൽ; എതിരാളിയെ ഇന്നറിയാം

ജിദ്ദ: കിംഗ്സ് കപ്പ് സെമി ഫൈനലിൽ ഏഷ്യൻ ചാംബ്യന്മാരായ അൽ ഹിലാൽ കരുത്തരായ ഇത്തിഹാദിനെ മടക്കമില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു.

ജിദ്ദ ജൗഹറ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ ഇത്തിഹാദിന്റെ ഹിജാസിയിലൂടെ നേടിയ സെൽഫ് ഗോളിലൂടെയാണ് അൽ ഹിലാൽ വിജയിച്ചത്.

ഇന്ന് , റിയാദിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ റൊണാൾഡോയുടെ അൽ നസ്റും അൽ വഹ്ദയും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളായിരിക്കും ഫൈനലിൽ ഹിലാലിന്റെ എതിരാളികൾ.

അൽ നസ്ർ ഫൈനലിൽ പ്രവേശിച്ചാൽ കഴിഞ്ഞ ദിവസം സൗദി ലീഗിൽ ഹിലാലിൽ നിന്നേറ്റ പരാജയത്തിനുള്ള പ്രതികാരം വീട്ടാനുള്ള അവസരം കൂടിയായിരിക്കും ലഭിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്