Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദ തുറമുഖം സാക്ഷ്യം വഹിച്ചത് വൈകാരിക നിമിഷങ്ങൾക്ക്; ഇന്ത്യയടക്കം 62 രാജ്യങ്ങളിലെ പൗരന്മാരെ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തി സൗദി

സൈനിക സംഘർഷം നിലനിൽക്കുന്ന സുഡാനിൽ നിന്നും സൗദി അറേബ്യ ഇതുവരെയായി രക്ഷപ്പെടുത്തിയിയത് ഇന്ത്യയടക്കമുള്ള 62 രാജ്യങ്ങളിലെ പൗരന്മാരെ.

1687 പേരുമായി പുതിയ കപ്പൽ ഇന്ന് രാവിലെ ജിദ്ദ തുറമുഖത്തെത്തിയതോടെ ആകെ രക്ഷപ്പെടുത്തിയവരുടെ എണ്ണം 2148 ആയി. ഇതിൽ 114 പേർ സൗദി പൗരന്മാരും ബാക്കിയുള്ളവർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ളവരുമാണ്.

വൈകാരികമായ നിമിഷങ്ങൾക്കാണ് ഇന്ന് രാവിലെ ജിദ്ദ തുറമുഖം സാക്ഷ്യം വഹിച്ചത്. ജിദ്ദയിലെ കിംഗ് ഫൈസൽ നേവൽ ബേസിൽ എത്തിയ കപ്പലിൽ നിന്നും പുറത്തിറങ്ങിയ യാത്രക്കാർ സൈനികരെ കെട്ടിപ്പിടിച്ചു കരയുകയും, സൗദി അധികൃതരോട് നന്ദിപറയുകയും ചെയ്തു.

കരഘോഷത്തോടു കൂടിയും, റോസാപ്പൂക്കൾ നൽകിയും കപ്പലിൽ നിന്ന് പുറത്തിറങ്ങിയവരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, അമേരിക്ക, പലസ്തീൻ, ഒമാൻ, സിറിയ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, യെമൻ, ഫിലിപ്പീൻസ് തുടങ്ങി 62 രാജ്യങ്ങളിലെ പൗരന്മാരെയാണ് സൗദി രക്ഷപ്പെടുത്തിയത്.

സുഡാനിൽ നിന്നും സൗദി അറേബ്യ രക്ഷപ്പെടുത്തിയ വിവിധ രാജ്യക്കാരായ പൗരന്മാർ കപ്പലിൽ നിന്നും പുറത്തേക്കിറങ്ങുന്ന വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q