Tuesday, April 8, 2025
KeralaTop Stories

സുഡാനിൽ നിന്ന് 13 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി

കൊച്ചി: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും 13 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. ഡൽഹിയിൽ നിന്നും എയർ ഏഷ്യാ വിമാനത്തിൽ രാവിലെ 08.15 ഓടെയാണ് ഇവർ കൊച്ചിയിൽ എത്തിയത്.

ഇവരെ നോർക്ക അധികൃതർ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. സുഡാനിൽ നിന്നും സൗദിയിലെ ജിദ്ദ വഴിയാണ് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇവർ ഡൽഹിയിലെത്തിയത്.

അതേ സമയം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 58 മലയാളികൾ നാട്ടിൽ തിരിച്ചെത്തിയിരുന്നു. 

കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാവികസേനാ കപ്പലുകളിലും, വ്യോമസേനാ വിമാനങ്ങളിലുമായാണ് ഇവരെ സുഡാനിൽ നിന്നും ജിദ്ദ വഴി ഇന്ത്യയിലെത്തിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്