സുഡാനിൽ നിന്ന് വരുന്നവർക്ക് സൗദി അറേബ്യ സൗജന്യ വിസ അനുവദിക്കുന്നു
ജിദ്ദ: സംഘർഷം മൂർച്ഛിച്ച സുഡാനിൽ നിന്ന് നിയമാനുസൃതമായി ഒഴിപ്പിക്കുന്ന എല്ലാ രാജ്യക്കാർക്കും സൗദി അറേബ്യ സൗജന്യ വിസ അനുവദിക്കുമെന്ന് പാസ്‌പോർട്ട് ഡയറക്ടർ ജനറൽ (ജവാസാത്ത്) ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ അൽ-യഹ്യ അറിയിച്ചു.
സൗദി ഭരണ നേതൃത്വത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ആണ് ഈ നീക്കമെന്നും ജവാസാത്ത് മേധാവി വ്യക്തമാക്കി.
സുഡാനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗദി സമൂഹത്തിലെ ഏതൊരു അംഗമായും രാജ്യം സന്ദർശിക്കുന്ന ഏതൊരു വ്യക്തിയായും രാജ്യത്ത് പ്രവേശിക്കാം, അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാം. അതേ സമയം, അവർക്ക് ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ പ്ലാനുകൾ ഉണ്ടായിരിക്കണം”. അദ്ദേഹം പറഞ്ഞു.
സുഡാനിൽ നിന്ന് ഇത് വരെയായി 100 രാജ്യങ്ങളിലെ 5000 ത്തിൽ പരം വ്യക്തികളെ സൗദി അറേബ്യ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa