സൗദിയിൽ വാഹനാപകടത്തിൽ ആറ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
താഇഫ് ഗവർണറേറ്റിനെയും അൽ-ബാഹ മേഖലയെയും ബന്ധിപ്പിക്കുന്ന റോഡിൽ ഉണ്ടായ ഭയാനകമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 6 സഹോദരന്മാർ മരിക്കുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തന്റെ കുടുംബം മദീനയിൽ നിന്ന് അൽ-ബാഹയിലേക്ക് മടങ്ങുന്നതിനിടെ, അൽ-ബാഹയെയും തായിഫിനെയും ബന്ധിപ്പിക്കുന്ന റോഡിൽ എത്തിയപ്പോഴാണ് വാഹനാപകടം ഉണ്ടായതെന്ന് മരിച്ചവരുടെ സഹോദരൻ സാലിം അൽ ഗാംദി വ്യക്തമാക്കി.
17 വയസ്സിനും രണ്ടര വയസ്സിനും ഇടയിലുള്ള തന്റെ ആറ് സഹോദരങ്ങളാണ് മരിച്ചത്. റീം, സാലിം, മുഹമ്മദ്, സ ഊദ്, യഹ്യ, ഹംദാൻ എന്നിവരാണ് മരിച്ചത്.
മാതാപിതാക്കളെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുണ്ടായി.
പിതാവ് പിന്നീട് ആശുപത്രിയിൽ നിന്ന് പുറത്ത് ഇറങ്ങി. ആറ് സഹോദരങ്ങളുടെയും പേരിലുള്ള ജനാസ നമസ്ക്കാരം നിർവ്വഹിക്കപ്പെട്ട് മറവ് ചെയ്യുകയും ചെയ്തു. സാലിം ഗാംദി പറഞ്ഞു.
അതേ സമയം അപകടത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ വാഹനത്തിലെ ഡ്രൈവറും മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa