Saturday, November 23, 2024
Saudi ArabiaTop Stories

ഉംറക്കിടെ ഇന്ത്യക്കാരന്റെ ഹൃദയം നിലച്ചു; രക്ഷകരായി സൗദി റെഡ് ക്രസന്റ് വളണ്ടിയർമാർ

മക്ക: മക്കറെഡ് ക്രസന്റ് ശാഖയുമായി അഫിലിയേറ്റ് ചെയ്ത ആംബുലൻസ് ടീം മസ്ജിദുൽ ഹറാമിൽ സഅ് യ് നടത്തുന്നതിനിടെ ഹൃദയം നിലച്ച ഒരു ഇന്ത്യൻ തീർഥാടകന്റെ ജീവൻ രക്ഷിച്ചു.

60 കാരനായ തീർഥാടകന് ശ്വാസ തടസ്സവും തുടർന്ന് ബോധക്ഷയവും ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു.

ഉടൻ തന്നെ മെഡിക്കൽ സംഘം ഒരു പൾസ് മെഷീൻ ഉപയോഗിച്ച് CPR ആരംഭിച്ചു. പൾസ് പുനഃസ്ഥാപിച്ച ശേഷം രോഗിയെ അജ്യാദ് ഹോസ്പിറ്റലിൽ ഐസിയുവിൽ പ്രവേശിപ്പിച്ച് തുടർചികിത്സ ലഭ്യമാക്കി.

മറ്റൊരു സംഭവത്തിൽ മൂർച്ചയേറിയ ഉപകരണം ഹൃദയത്തിൽ തറച്ച് രക്തസ്രാവം ഉണ്ടായി ഗുരുതരാവസ്ഥയിൽ ആയ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ വൈദ്യ സംഘത്തിനായി.

മെഡിക്കൽ സംഘം വളരെ വേഗത്തിൽ ഇടപെടുകയും അടിയന്തര ആംബുലേറ്ററി സേവനങ്ങൾ നൽകുകയും രോഗിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുകയും തുടർന്ന് ഹൃദയസ്തംഭനം സംഭവിക്കുന്നതിന് മുമ്പ് പ്രധാന ശസ്ത്രക്രിയാ ഓപ്പറേഷൻ റൂമിലേക്ക് മാറ്റുകയും ചെയ്തുവെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്