റിയാദ് വയ മെയ് 11 നു പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കും
റിയാദ്: പുതിയ ആഡംബര ഷോപ്പിംഗ്, വിനോദ ജില്ലയായ റിയാദ് വയ മെയ് 11 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പ്രഖ്യാപിച്ചു.
വയാ റിയാദ് സോണിൽ ആഡംബര റെസ്റ്റോറന്റുകൾ, ഷോപ്പുകൾ, തീയേറ്ററുകൾ എന്നിവ ഉൾപ്പെടുമെന്ന് ആലുശൈഖ് പ്രസ്താവനയിൽ പറഞ്ഞു.
സൗദി തലസ്ഥാന നഗരിയിൽ തുറക്കുന്ന ഏറ്റവും ആഡംബരപൂർണമായ വിനോദ കേന്ദ്രം തുറക്കുന്നത് 2023-ലെ വിനോദ മേഖലയിലെ രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിലെ ഒരു സുപ്രധാന തുടക്കമായിരിക്കും.
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്തെ നവീകരിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാൻ സഹായിക്കുന്നതിനും വിനോദ മേഖല വികസിപ്പിക്കുന്നതിനുമുള്ള വിപുലമായ സംരംഭത്തിന്റെ ഭാഗമാണ് പുതിയ ജില്ല. പഞ്ചനക്ഷത്ര ഹോട്ടൽ, 22 ലക്ഷ്വറി സ്റ്റോറുകൾ, 15 റെസ്റ്റോറന്റുകൾ, കഫേകൾ, ഏഴ് സിനിമാശാലകൾ, ഒരു അന്താരാഷ്ട്ര ഭക്ഷ്യ വിപണി എന്നിവ റിയാദ് വയയിൽ ഉൾക്കൊള്ളുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa