ഒരു ദിവസത്തെ പ്രതിഫലം 11 കോടി രൂപ ; ഒരു മാസത്തിനകം സൗദി ക്ലബിന്റെ ഓഫറിന് മെസ്സി മറുപടി നൽകും
അർജന്റീനിയൻ സൂപർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത പുറത്ത് വിട്ട് പ്രശസ്ത ഇറ്റാലിയൻ മാധ്യമ പ്രവർത്തകൻ റൂഡി ഗലേറ്റി.
പ്രമുഖ സൗദി ക്ലബ് അൽ ഹിലാൽ മെസ്സിക്ക് പ്രതിവർഷം 500 മില്യൺ ഡോളർ ( പ്രതിദിനം ഏകദേശം 11 കോടി രൂപ) പുതുതായി ഓഫർ ചെയ്തിട്ടുണ്ടെന്നാണ് റൂഡി വെളിപ്പെടുത്തിയത്.
അതേ സമയം യൂറോപ്യൻ ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ വിലയിരുത്താനായി മെസ്സി ഒരു മാസത്തെ സാവകാശം ഹിലാൽ അധികൃതരോട് ചോദിച്ചിട്ടുണ്ടെന്നും റൂഡി പറയുന്നു.
ഹിലാൽ ഇപ്പോൾ ചെയ്തത് ഏറ്റവും അനുയോജ്യമായ ഒരു ഓഫർ ആണെന്നും യൂറോപിൽ നിന്നും മികച്ച ഓഫറുകളോന്നും വന്നില്ലെങ്കിൽ മെസ്സി അൽ ഹിലാലിൽ ചേരുമെന്നും റൂഡി വ്യക്തമാക്കുന്നു.
അതേ സമയം ബാഴ്സലോണയും മെസ്സിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പിഎസ്ജിയുമായുള്ള കരാർ മെസ്സി അവസാനിപ്പിക്കുന്നതിനാൽ മെസ്സിയുടെ അടുത്ത നീക്കം സാകൂതം വീക്ഷിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.
നിലവിൽ മെസ്സി വെക്കേഷൻ ചെലവഴിക്കാൻ കുടുംബത്തോടൊപ്പം സൗദിയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa